കരിയർ ഗൈഡൻസ് ക്ലാസ്

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. ജൂൺ മൂന്നിന് രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷനിലെ പ്ലാനിങ്ങ് ബോർഡ് ഹാളിലാണ് പരിപാടി. ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ പി.രാജീവ് ക്ലാസെടുക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും : 94955 00074

 

ഐ.എ.എസ് പരിശീലനം

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതര്‍ക്ക് കിലെ ഐഎഎസ് അക്കാദമിയില്‍ ഐഎഎസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പുതിയ ബാച്ചിലെ പ്രിലിംമ്‌സ് / മെയിന്‍സ് / ഇന്റര്‍വ്യു എന്നീ മൂന്ന് ഘട്ടങ്ങളിലെ പരിശീലനം ജൂണ്‍ രണ്ടാംവാരം ആരംഭിക്കും. 10 മാസത്തെ പരിശീലനത്തിന് ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്‍പ്പര്യമുളളവര്‍ ബോര്‍ഡില്‍ നിന്നും വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്ക് kile.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7907099629, 0471-2479966, 0471 – 2309012

 

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല ഡോ. ജാനകി അമ്മാൾ ക്യാമ്പസ്സിലെ നരവംശശാസ്ത്ര വകുപ്പിൽ 2023-24 അധ്യയന വർഷത്തേക്കുള്ള എം എ ആന്ത്രോപോളജി പ്രവേശനത്തിന് മെയ് 30 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ ആണ് യോഗ്യത. താൽപര്യമുള്ളവർ admission.kannuruniversity.ac.in എന്ന കണ്ണൂർ സർവകാലശാല വെബ്സൈറ്റിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 04972715261, 0497 2715284.