സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെ സ്റ്റോര്‍ പദ്ധതിയുടെ കുറ്റ്യാടി നിയോജക മണ്ഡല തല ഉദ്ഘാടനം മണിയൂർ പഞ്ചായത്തിൽ നടന്നു. പതിനാലാം വാര്‍ഡിലെ 113ാം നമ്പര്‍ പൊതു വിതരണ കേന്ദ്രത്തിലെ കെ.സ്റ്റോർ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. പൊതുവിതരണ കേന്ദ്രങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളിലേക്ക് കൂടുതല്‍ സേവനങ്ങള്‍ എത്തിക്കുന്നതിനായാണ് കെ സ്റ്റോർ ആരംഭിക്കുന്നത്.

ചടങ്ങില്‍ തോടന്നൂര്‍ ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീലത, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി റീന, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജിഷ കൂടത്തില്‍, എ ശശിധരന്‍ എന്നിവര്‍‍ സംസാരിച്ചു. വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അഭില്‍ജിത്ത്.ജി സ്വാഗതവും റേഷനിങ് ഇന്‍സ്പെക്ടര്‍ കെ.വി സുരേഷ് ബാബു നന്ദിയും പറഞ്ഞു.