ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് വെള്ളിയാഴ്ച സമാപിക്കും

കേരളവും തൊഴിൽ സംഘടനയുമായി ചേർന്നുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ സംസ്ഥാനതൊഴിൽവകുപ്പ് പ്ലാനിംഗ് ബോർഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന  അന്താരാഷ്ട്ര ലേബർ കോൺക്ലേവിൽ നിന്ന് ഉരുത്തിരിഞ്ഞത് വിലപ്പെട്ട ആശയങ്ങളെന്ന് തൊഴിലും നൈപുണ്യവും വകുപ്പുമന്ത്രി വി. ശിവൻകുട്ടി. അവ ക്രോഡീകരിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കി കൂട്ടായ ശ്രമങ്ങളിലൂടെ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കോൺക്ലേവിന്റെ രണ്ടാം ദിവസത്തെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് തന്നെ ആദ്യമാണ് തൊഴിൽ രംഗവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ഇത്തരത്തിലുള്ള ഒരു അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്നും ദേശീയ അന്തർദേശീയ ഡെലിഗേറ്റുകൾ പങ്കുവെച്ച നിർദ്ദേശങ്ങളും ആശയങ്ങളും കേരളത്തിലെ തൊഴിൽരംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ ഉതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

  തൊഴിലാളികളെ സംബന്ധിച്ച് സർക്കാർ തലത്തിൽ ഒരു ത്രികക്ഷി ചർച്ച നടക്കുന്നത് രാജ്യത്ത് ആദ്യമാണെന്നും തൊഴിലാളിക്ഷേമ പ്രവർത്തന രംഗത്ത് പുത്തൻ നയ രൂപീകരണത്തിന് ഇതിൽ നിന്നും ലഭിച്ചിട്ടുള്ള നിർദ്ദേശങ്ങൾ സർക്കാരിന് ഏറെ പ്രയോജനകരമാകുമെന്നും എളമരം കരീം എം പി അഭിപ്രായപ്പെട്ടു.

കോൺക്ലേവിന്റെ രണ്ടാം ദിവസം ഏഴ് സെഷനുകളാണ് നടന്നത്.  തൊഴിലാളികളുടെ അവകാശങ്ങളും നിയമനിർമ്മാണവും സാമൂഹ്യ സുരക്ഷയുംഅനൗപചാരിക തൊഴിൽ രീതികളിൽ നിന്ന് ഔപചാരിക തൊഴിൽ രീതികളിലേക്കുള്ള മാറ്റവും അതിന്റെ പ്രശ്നങ്ങളും വിശകലനവും ഗാർഹിക തൊഴിലാളികൾസ്കീം വർക്കേഴ്സ്കെയർ വർക്കേഴ്സ് എന്നീ തൊഴിൽ മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമം  ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണവുംആധുനിക ജോലി സാധ്യതകളും അതിനനുസൃതമായ നൈപുണ്യവികസനവും,  ഗിഗ്പ്ലാറ്റ് ഫോം തൊഴിലാളികളുടെ ക്ഷേമംലേബർ സ്ഥിതിവിവരങ്ങൾ എന്നീ വിഷയങ്ങളാണ് വിവിധ സെഷനുകളിലായി  ചർച്ചചെയ്യപ്പെട്ടത്.

വനിതാ കമ്മിഷൻ ചെയർ പേഴ്സൺ പി സതീദേവി,എളമരം കരീം എംപി,   വി. സജി ഗോപിനാഥ് (കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ),  കെ ഹേമലത സി ഐ ടിയു ദേശിയ പ്രസിഡന്റ്,  ഇഷിത മുഖോപാദ്യായ് (പ്രൊഫസർ ഡിപ്പാർട്ട്മെന്റ് ഓഫ്

ഇക്കണോമിക്സ് കൽക്കത്ത യൂണിവേഴ്സിറ്റി,  വി നമശിവായം മെമ്പർ പ്ലാനിംഗ് ബോർഡ്, ആർ രാമകുമാർ മെമ്പർ  പ്ലാനിംഗ് ബോർഡ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി

ഇന്ന് രാവിലെ നടക്കുന്ന അന്താരാഷ്ട്ര തൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രതിനിധി സമ്മേളനത്തോടെ ത്രിദിന  അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് സമാപനമാകും.  തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം ധനമന്ത്രി  കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി കെ രാമചന്ദ്രൻ, എളമരം കരീം എം. പി, എംപ്ലോയ്‌മെന്റ് ഡയറക്ടർ വീണാമാധവൻ എന്നിവർ പങ്കെടുക്കും.

 ഹയാത്ത് റീജൻസിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി കെ രാമചന്ദ്രൻ,പ്ലാനിംഗ് ആന്റ് ഇക്കണോമിക്സ് ബോർഡ് അഡീ ചീഫ് സെക്രട്ടറി പുനീത് കുമാർ, ലേബർ സെക്രട്ടറി അജിത്കുമാർ, പ്ലാനിംഗ് ബോർഡ് എക്സ്പേർട്ട് മെമ്പർ ഡോ കെ രവിരാമൻ എന്നിവർ സംബന്ധിച്ചു.