വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദന്തൽ ഹൈജീനിസ്റ്റിന്റെ  താത്കാലിക തസ്തികയിൽ വാക്-ഇൻ ഇന്റർവ്യൂ നടത്തും. സർക്കാർ അംഗീകൃതമായ ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്‌സ് പാസായ, കേരള ഡെന്റൽ കൗൺസിൽ രജിസ്‌ട്രേഷനുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രതിദിന വേതനം 400 രൂപ. മെയ് 27 രാവിലെ 10 മണിക്ക് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഇന്റർവ്യു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർ, വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നും അഞ്ച് കിലോമീറ്റർ പരിധിയിൽ കഴിയുന്നവർ എന്നിവർക്ക് മുൻഗണനയുണ്ട്.