തൊഴിൽ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലേബർ കോൺക്ളേവിൽ പങ്കെടുക്കാനെത്തിയ ബിഹാർ തൊഴിൽ മന്ത്രി സുരേന്ദ്ര റാം ബിഹാറിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ ജോലിക്കെത്തിയ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റ് അനക്സിലെ നവകൈരളി ഹാളിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞു.

അതിഥി തൊഴിലാളികൾക്ക് കേരളം നൽകുന്ന കരുതലിന് അദ്ദേഹം നന്ദി അറിയിച്ചു. കേരളത്തിലെ വികസനത്തിനുവേണ്ടി തൊഴിലാളികൾ പ്രയത്നിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതിന് കേരള സർക്കാരും അധികാരികളും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. തൊഴിൽ വകുപ്പ് സെക്രട്ടറി അജിത്കുമാർ, കേരളത്തിലെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.