കൂടരഞ്ഞി – പൂവ്വാറംതോട്‌ – ചാലിയാർ – നിലമ്പൂർ റോഡിൽ (കി.മീ 0.300 മുതൽ 2.200 വരെ) നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മെയ് 26 മുതൽ ഒരാഴ്ച വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പൂവാറംതോട്, കല്ലൻപുല്ല് ഭാഗത്തേക്കുള്ള വാഹനങ്ങൾ പുന്നക്കൽ ഉറുമി റോഡ് വഴി പോകാവുന്നതാണ്.