പാലക്കാട് ചിറ്റൂരിൽ പട്ടിക വിഭാഗത്തിൽപ്പെട്ട ബാലനെ മോഷണകുറ്റമാരോപിച്ച് മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അടിയന്തിരമായി അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനും, പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസർക്കും കമ്മീഷൻ നിർദ്ദേശം നൽകി.