കൗണ്‍സിലര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് കൗണ്‍സിലിങ്ങും അനുബന്ധ സേവനങ്ങളും നല്‍കുന്നതിനായുള്ള കൗണ്‍സിലര്‍മാമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത എം.എസ്.ഡബ്ല്യു മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കിന് മുന്‍ഗണന ലഭിക്കും. ഇവരുടെ അഭാവത്തില്‍ എം.എ/ എം.എസ്.സി സൈക്കോളജിയും 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരെയും ഡിഗ്രിയും 20 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരെയും പരിഗണിയ്ക്കും. അപേക്ഷകര്‍ 25 വയസ്സിന് മേല്‍ പ്രായമുള്ളവരായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവര്‍ പേര്, മേല്‍ വിലാസം, വയസ്സ്, യോഗ്യതാ, മുന്‍പരിചയം തുടങ്ങിയ വിശദാംശങ്ങള്‍ അടങ്ങിയ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, വയനാട്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, പിന്‍കോഡ്- 673122 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ജൂണ്‍ 14 ന് വൈകീട്ട് 5.15 നകം അപേക്ഷ സമര്‍പ്പിക്കണം. അസ്സല്‍ രേഖകള്‍ പരിശോധനാ സമയത്ത് ഹാജരാക്കണം. അപേക്ഷയുടെ പുറത്ത് ‘ഒസിബി കൗണ്‍സിലര്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷ’എന്ന് രേഖപ്പെടുത്തെണം. ഫോണ്‍: 04936 205307.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

പൂതാടി ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിട പരിശോധയ്ക്കും വിവരശേഖരണത്തിനും, ഡാറ്റാ എന്‍ട്രിക്കും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടിഐ ഡ്രാഫ്റ്റ്മാന്‍, സിവില്‍ ഐ.ടി.ഐ സര്‍വ്വെയര്‍ എന്നീ യോഗ്യതയുള്ളവര്‍ ജൂണ്‍ 3 നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 211522.

അധ്യാപക നിയമനം

പുളിഞ്ഞാല്‍ ഗവ. ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്, എല്‍.പി.എസ്.ടി ഒഴിവുകളില്‍ നിയമനം നടത്തുന്നു. മേയ് 29 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9946598351, 9605375922.

മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് കോളേജില്‍ 20223-24 അധ്യയന വര്‍ഷത്തില്‍ സിവില്‍, ഇലക്ട്രോണിക്, മെക്കാനിക്കല്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി.ടെക്ക്/ ബി.ഇ. എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. മെക്കാനിക്കല്‍ വിഭാദത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ മേയ് 29 നും സിവില്‍ 31 നും ഇലക്ട്രോണിക്‌സ് ജൂണ്‍ 2 നും രാവിലെ 10 ന് ഹാജരാകണം. ഫോണ്‍: 04936 247420.

അധ്യാപക നിയമനം

മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഒഴിവുള്ള തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നു. വൊക്കേഷണല്‍ ടീച്ചര്‍ അഗ്രികള്‍ച്ചര്‍ (യോഗ്യത ബി.എസ്.സി അഗ്രികള്‍ച്ചര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍), ബായാളജി ( യോഗ്യത പി.ജി, ബി.എഡ്, സെറ്റ് ) നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇ.ഡി (യോഗ്യത പി.ജി, ബി.എഡ്, സെറ്റ്) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച മേയ് 30 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 244232.