പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ചെയർമാനായി റിട്ട. ജസ്റ്റിസ് പി.ഡി. രാജൻ ചുമതലയേറ്റു. ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച പി.ഡി. രാജൻ 2019-22 കാലയളവിൽ കമ്മീഷൻ ചെയർപേഴ്സണായിരുന്നു. കോഴിക്കോട് ലോ കോളജിൽ നിന്നും നിയമബിരുദവും, മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം പത്തനംതിട്ട ഇടയാറൻമുള സ്വദേശിയാണ്. 2013 മുതൽ ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിരുന്നു. കേരള ലജിസ്ലേച്ചർ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അംഗങ്ങളായി പി.എം. ജാബിർ, പീറ്റർ മാത്യു, അഡ്വ. ഗഫൂർ പി. ലില്ലീസ്, സെക്രട്ടറി ഫസിൽ എ. എന്നിവരെ ഉൾപ്പെടുത്തി കമ്മീഷൻ പുനഃസംഘടിപ്പിക്കുകയും ചെയ്തു.