ആരോഗ്യപരിരക്ഷാരംഗത്ത് വ്യവസായങ്ങളുടെ ഭാവി സാധ്യതകളിലേക്ക് വാതിൽതുറന്ന് കെഎസ്ഐഡിസി കോവളത്ത് സംഘടിപ്പിച്ച ബയോകണക്ട് കേരള 2023′ ഇൻഡസ്ട്രിയൽ കോൺക്ലേവ് സമാപിച്ചു. രോഗനിർണയത്തിൽ ഉൾപ്പെടെ കുതിപ്പേകുന്ന ഒട്ടേറെ പുതു ആശയങ്ങൾ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്കുള്ള വേദി കൂടിയായി മാറി കോൺക്ലേവ്.

മെയ് 26 ന് നടന്ന സ്റ്റാർട്ടപ് പിച്ചിങ്ങിൽ 11 കമ്പനികളാണ് തങ്ങളുടെ നവീന ആശയങ്ങൾ വിധികർത്താക്കൾക്കുമുന്നിൽ അവതരിപ്പിച്ചത്. ഏലക്കായ് അധിഷ്ഠിത ന്യൂട്രാസ്യൂട്ടിക്കൽസ് ഉത്പന്നങ്ങൾ പരിചയപ്പെടുത്തിയ സും ഹെയ്ലൻ ഡയഗ്‌നോസ്റ്റിക്സ് ആൻഡ് തെറാപ്യൂട്ടിക്കൽസ് ആണ് ഇവയിൽ ഒന്നാമതെത്തിയത്. പേറ്റന്റ് നേടിയ നിരവധി ഉൽപന്നങ്ങളാണ് രോഗനിർണയപരിചരണ രംഗത്ത് സും ഹെയ്ലൻ അവതരിപ്പിക്കുന്നത്. ഡോ. പ്രശാന്ത് വർക്കി ആണ് സും ഹെയ്ലന്റെ സ്ഥാപക ഡയറക്ടർ. 

വിവിധ ചികിൽസകളുടെ ഭാഗമായും മറ്റും വായ്ക്കുള്ളിൽ ഉമിനീരിന്റെ കുറവുമൂലമുണ്ടാകുന്ന വിണ്ടുകീറലുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുതകുന്ന മൗത് പാച്ച് വികസിപ്പിച്ച ബൈലിൻ മെഡ്ടെക് രണ്ടാമതെത്തി. ദന്തപരിചരണരംഗത്ത് വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ഡോ. ലിലി ബേസിലാണ് ഈ സ്റ്റാർട്ടപ്പിന്റെ സ്ഥാപക. ബ്ലഡ് ബാഗ് ട്രീസബിലിറ്റിയ്ക്കാവശ്യമായ ഉപകരണങ്ങൾ വികസിപ്പിച്ച ബാഗ്മോ പ്രൈവറ്റ് ലിമിറ്റഡിന്റെ അഷ്ഫഖ് അഷ്റഫ് മൂന്നാം സ്ഥാനം നേടി. വി. എ. ജോർജ്വിജയ് സുബ്രഹ്‌മണ്യൻഡോ. രവികാന്ത് ഹരിത് എന്നിവരായിരുന്നു വിധികർത്താക്കൾ.

സമാപനസമ്മേളത്തിൽ കെഎസ്ഐഡിസി ചെയർമാൻ പോൾ ആന്റണിഎക്സിക്യൂട്ടീവ് ഡയറക്ടർ സ്നേഹിൽ കുമാർ സിങ്കേരള ലൈഫ് സയൻസ് ഇൻഡസ്ട്രീസ് പാർക്ക് ഡയറക്ടർ ഡോ. സി.എൻ. രാംചന്ദ്ഏബിൾ പ്രസിഡന്റ് ഡോ. പി.എം. മുരളി എന്നിവർ സംസാരിച്ചു.