ചാലക്കുടി താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ മുൻഗണനാ വിഭാഗത്തിൽപെട്ട 15 റേഷൻ കാർഡുകൾ വിതരണം ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ പാർലമെന്ററികാര്യ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസം സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു എന്നിവർ ചേർന്ന് കാർഡുകളുടെ വിതരണം നിർവഹിച്ചു.
ചികിത്സാസഹായത്തിൽ ഉൾപ്പെടുത്തി മൂന്ന് പേർക്ക് മുൻഗണന കാർഡുകളും 12 പേർക്ക് മുൻഗണനാ റേഷൻ കാർഡുകളുമാണ് വിതരണം ചെയ്തത്. പത്ത് പേർക്ക് മന്ത്രിമാർ നേരിട്ട് റേഷൻ കാർഡുകൾ നൽകി.
ചാലക്കുടി താലൂക്കില സുഹറ, റെജി വർഗീസ്, രജനി രാജു, കാർമൽ, ശ്രീദേവി, ചിന്താമണി, മാലിനി, രാധിക, ഷൈൻ, റോസി തോമസ്, വിഷ്ണുപ്രിയ എന്നിവർക്കാണ് മുൻഗണന കാർഡുകൾ നൽകിയത്.
ചടങ്ങിൽ വി ആർ സുനിൽകുമാർ എംഎൽഎ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, സപ്ലൈകോ ഓഫീസർ പി ആർ ജയചന്ദ്രൻ, ചാലക്കുടി താലൂക്ക് സപ്ലൈകോ ഓഫീസർ ടി ജെ സിന്ധു, തഹസിൽദാർ വി രാജു, വകുപ്പ് ഉദ്യേഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.