നവകേരളം വൃത്തിയുള്ള കേരളം പദ്ധതിയുടെ ഭാഗമായി കോർപ്പറേഷനിലെ 53 വാർഡ് മാത്തോട്ടം കുത്തുകൽ പ്രദേശത്ത് ജനകീയ ശുചീകരണം നടത്തി. പരിപാടി വാർഡ് കൗൺസിലർ വാടിയിൽ നവാസ് ഉദ്ഘാടനം ചെയ്തു.

റസിഡൻസ് അസോസിയേഷൻ, ഹരിത കർമ്മ സേന പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, വളണ്ടിയർമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.

വാർഡ് കൺവീനർ ആഷിഖ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ കമ്മറ്റി അംഗം സുനീർ നന്ദി പറഞ്ഞു.