പബ്ലിക് ഹിയറിംഗ്

2019 ലെ തീരദേശ പരിപാലന വിജ്ഞാപന പ്രകാരം തയ്യാറാക്കിയ കരട് തീരദേശ പരിപാലന പ്ലാനിന് (ഡ്രാഫ്റ്റ് സി സെഡ് എം പി ) മേൽ നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനായി ജൂൺ ഒന്നിന് രാവിലെ 10.30 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പബ്ലിക് ഹിയറിംഗ് നടത്തുന്നു. പൊതുജനങ്ങളുടെ പരിശോധനക്കായി പ്ലാനുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, കളക്ട്രേറ്റിലും, ജില്ലാ പഞ്ചായത്ത് ഓഫീസിലും, ജില്ലാ ടൗൺ പ്ലാനറുടെ ഓഫീസിലും coastal.keltron.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. kczmasandtd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ coastal.keltron.org എന്ന വെബ്സൈറ്റ് വഴിയോ, മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, നാലാം നില, കെ.എസ് ആർ.ടി.സി ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിലോ പരാതികളും നിർദേശങ്ങളും നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2369300

 

ക്വട്ടേഷൻ ക്ഷണിച്ചു

കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി 2018 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്ട്രേഷൻ ഉള്ള എയർകണ്ടിഷൻ ചെയ്ത ടാക്സി പെർമിറ്റുള്ള 1400 സി സിക്ക് മുകളിലുള്ള ഏഴ് സീറ്റുള്ള വാഹനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ നേരിട്ടും തപാൽ /സ്പീഡ് പോസ്റ്റ് മുഖേനയും ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2992620

 

ലേലം ചെയ്യുന്നു

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രിയൽ കുടിശ്ശിക ഇനത്തിൽ 24,49,779 രൂപയും 2016 ജൂൺ ഒന്ന് മുതൽ ഒമ്പത് ശതമാനം പലിശയും കലക്ഷൻ ചാർജും ഡിമാൻഡ് നോട്ടീസ് ഫീയും ഈടാക്കുന്നതിനായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതും ചോറോട് പ്രൈവറ്റ് ക്ലേ വർക്കേഴ്സ് ലിമിറ്റഡ് സ്ഥാപനം സ്ഥിതി ചെയ്യുന്നതുമായ വടകര താലൂക്ക്, ചോറോട് വില്ലേജ്, ചോറോട് ദേശത്ത് റി.സ. 10/8 പ്പെട്ട 8 ആർ ഭൂമിയുടെ ലേലം ജൂൺ 29ന് ഉച്ചയ്ക്ക് മുമ്പ് 11മണിക്ക് ചോറോട് വില്ലേജ് ഓഫീസിൽ നടക്കുമെന്ന് തഹസിൽദാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2526289