2022-23ല്‍ അഴുത അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജ്ക്ട് പരിധിയിലുള്ള 111 അങ്കണവാടികളിലേക്ക് അങ്കണവാടി പ്രീസ്‌ക്കൂള്‍ സാധനങ്ങള്‍ വാങ്ങി നല്‍കുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷന്‍ ഉള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ടെണ്ടര്‍ ക്ഷണിച്ചു.
ടെണ്ടര്‍ ഫോമുകള്‍ ജൂണ്‍ 8 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ വണ്ടിപ്പെരിയാറില്‍ പ്രവര്‍ത്തിക്കുന്ന അഴുത അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജ്ക്ട് ഓഫീസില്‍ നിന്നും ലഭിക്കും. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി – ജൂണ്‍ 8 ന് 1 മണി. അന്നേദിവസം 3 ന് ടെണ്ടര്‍ തുറക്കും.
ടെണ്ടറില്‍ പങ്കെടുക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ ഓഫീസില്‍ നിന്നും അറിയിക്കുന്ന തീയതിയില്‍ സാംപിളുകള്‍ ബ്ലോക്ക്തല പ്രൊക്യര്‍മെന്റ് കമ്മറ്റി മുന്‍പാകെ ഹാജരാക്കണം. നല്‍കുന്ന സാധനങ്ങള്‍ ടെണ്ടറില്‍ പറഞ്ഞിരിക്കുന്ന സ്പെസിഫിക്കേഷനില്‍ ഉള്ളതും പറഞ്ഞിട്ടുള്ള അളവിലും ടെണ്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിലയിലും ആയിരിക്കണം. ടെണ്ടറിനോടൊപ്പം പ്രിലിമിനറി എഗ്രിമെന്റ് വയ്ക്കണം. വിതരണത്തിനുള്ള ഓര്‍ഡര്‍ ലഭിച്ച് 15 ദിവസത്തിനുള്ളില്‍ സാധനങ്ങള്‍ ഓഫീസില്‍ എത്തിച്ച് നല്‍കണം.
ടെണ്ടര്‍ നിയമങ്ങള്‍ സംബന്ധിച്ച് നിലവിലുള്ളതും ടെണ്ടര്‍ കാലയളവില്‍ ഉണ്ടാകുന്നതുമായ നിയമങ്ങള്‍ ഈ ടെണ്ടറിനും ബാധകമായിരിക്കും. ടെണ്ടര്‍ സ്വീകരിക്കുന്നതിനും കാരണംകൂടാതെ നിരസിക്കുന്നതിനുമുള്ള അധികാരം ശിശു വികസന പദ്ധതി ഓഫീസറില്‍ നിക്ഷിപ്തമായിരിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 04869 252030.