ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ 2023-24 അദ്ധ്യയനവര്‍ഷത്തില്‍ 11-ാം സ്റ്റാന്റേര്‍ഡ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ihrd.kerela.gov.in/thss വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 12. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം വെബ്സൈറ്റില്‍ നിന്ന് പൂര്‍ണ്ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയും അനുബന്ധ രേഖകളും 110 രൂപ രജിസ്ട്രേഷന്‍ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) ജൂണ്‍ 15 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം.

ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ മുട്ടട (തിരുവനന്തപുരം, 0471-2543888,8547006804), അടൂര്‍ (പത്തനംതിട്ട, 04734-224078, 8547005020), ചേര്‍ത്തല, (ആലപ്പുഴ, 0478-2552828,8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013), പീരുമേട് (ഇടുക്കി, 04869-233982, 8547005011/9446849600), മുട്ടം (തൊടുപുഴ, 0486-2255755, 8547005014), കലൂര്‍ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484-2623573, 8547005028), വരടിയം (തൃശൂര്‍, 0487-2214773, 8547005022), വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012), പെരിന്തല്‍മണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ നിലവിലുള്ളത്.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആര്‍.ഡിയുടെ വെബ്സൈറ്റ് ആയ ihrd.ac.in ലും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് email: ihrd.itd@gmail.com.