ഐ.എച്ച്.ആർ.ഡി യുടെ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ ആരംഭിക്കുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. NIELIT-ന്റെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ടവരിൽ നിന്നാണ് അപേക്ഷകൾ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 3. സർട്ടിഫൈഡ് ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് അസിസ്റ്റന്റ് (210 മണിക്കൂർ ദൈർഘ്യം, യോഗ്യത: എസ്.എസ്.എൽ.സി/ഐ.റ്റി.ഐ), സർട്ടിഫൈഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിങ് ആൻഡ് പബ്ലിഷിങ് അസിസ്റ്റന്റ് (360 മണിക്കൂർ. യോഗ്യത:  എസ്.എസ്.എൽ.സി/ഐ.റ്റി.ഐ) എന്നിവയാണ് കോഴ്‌സുകൾ. കൂടുതൽ വിവരങ്ങൾക്ക്: 8547005050.