സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്‌സിന്റെ 2014 സ്‌കീം, 2021 സ്‌കീം എന്നിവയുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ ഓഗസ്റ്റ് രണ്ടിന് തുടങ്ങും. പരീക്ഷാ ഫീസ് ജൂലൈ നാലു മുതൽ 11 വരെ പിഴയില്ലാതെയും, 12 മുതൽ 14 വരെ 50 രൂപ പിഴയോടുകൂടിയും സഹകരണ പരിശീലന കോളജുകളിൽ സ്വീകരിക്കും.