മലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മാലിന്യ മുക്തമാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടികളോടനുബന്ധിച്ച് ജില്ലാ ഭരണകൂടം നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് ജെസിഐ നാദാപുരം. കലക്ടറേറ്റില്‍ നടന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ജെസിഐ കുറ്റ്യാടി ചുരത്തില്‍ ശുചീകരണ പ്രവര്‍ത്തി നടത്തിയത്.
കുറ്റ്യാടി ചുരത്തിലെ പത്താം വളവ് മുതല്‍ ശുചീകരിച്ചു. ചുരത്തില്‍ മാലിന്യങ്ങള്‍ മഴയില്‍ മണ്ണിനടിയിലായതിനാല്‍ കൂടുതല്‍ ജനകീയമായി ശുചീകരണ പ്രവര്‍ത്തി നടത്താനുള്ള തീരുമാനത്തിലാണ് ജെസിഐ നാദാപുരം.

ശുചീകരണ പ്രവര്‍ത്തിക്ക് നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മാരിയാട്ട്, ജെസിഐ നാദാപുരം പ്രസിഡന്റ് ഷൗക്കത്ത് അലി എരോത്ത്, സെക്രട്ടറി രാഘുനാഥന്‍ കെപി, പ്രോഗ്രാം ഡയറക്ടര്‍ സിനോഷ് മുള്ളമ്പത്ത്, ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ്, പവിത്രന്‍ വികെ എന്നിവര്‍ നേതൃത്വം നല്‍കി.