ബാലുശ്ശേരി ബ്ലോക്ക് തല അങ്കണവാടി പ്രവേശനോത്സവം എരമംഗലം അങ്കണവാടിയിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത വി.കെ. ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല മാടംവള്ളികുന്നത്ത് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമ മഠത്തിൽ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജീവൻ, ബാലുശ്ശേരി സി. ഡി പി. ഒ. തസ് ലീന. എൻ.പി, ഐ.സി ഡി.എസ് സൂപ്പർ വൈസർ പ്രസന്നകുമാരി തുടങ്ങിയവർ പങ്കെടുത്തു.