ലൈസൻസ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സ്വതന്ത്ര ഡിടിപി സോഫ്റ്റ്‌വെയറിൽ ഓൺലൈൻ പരിശീലനത്തിന് കൈറ്റ് അപേക്ഷ ക്ഷണിച്ചു. കൈറ്റിന്റെ ഓൺലൈൻ പരിശീലന പ്ലാറ്റ്ഫോം ആയ ‘കൂൾ’ വഴിയാണ് നാലാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം. www.kite.kerala.gov.in എന്ന പോർട്ടലിലൂടെ രജിസ്ട്രേഷൻ ആരംഭിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൈറ്റ് സർട്ടിഫിക്കറ്റ് നൽകും. 2,000/- രൂപയും 18 ശതമാനം ജി.എസ്.ടി – യുമാണ് കോഴ്സ് ഫീ.