താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി, ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി, ജി.വി.എച്ച്.എസ്.എസ് ബാലുശ്ശേരി എന്നീ സെന്ററുകളിൽ നിന്നും കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച് യോഗ്യതാ സർട്ടിഫിക്കറ്റു പരിശോധന പൂർത്തീകരിച്ച ഉദ്യോഗാർത്ഥി കളുടെ കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ജൂൺ അഞ്ച് മുതൽ ഒമ്പത് വരെ നടക്കും.

ഉദ്യോഗാർത്ഥികൾ കെ-ടെറ്റ് ഹാൾടിക്കറ്റ് ഹാജരാക്കി സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2225717.