കോഴിക്കോട്‌ ഗവ. കോളേജ്‌ ഓഫ്‌ ടീച്ചര്‍ എജ്യൂക്കേഷനിൽ 2023-24 അധ്യയന വര്‍ഷത്തേക്ക്‌ മലയാളം വിഭാഗത്തില്‍ അതിഥി അധ്യാപക നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ജൂൺ ഏഴ് രാവിലെ 10.30ന് നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി, എം.എഡ്‌, നെറ്റ്‌ എന്നിവയാണ്‌ യോഗ്യത. പി.എച്ച്‌.ഡി, എം.ഫില്‍ അഭികാമ്യം. അപേക്ഷകര്‍ കോളേജ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റർ ചെയ്തവരായിരിക്കണം. താല്പര്യമുള്ളവർ ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകള്‍ സഹിതം പ്രിൻസിപ്പൽ മുന്‍പാകെ ഹാജരാവേണ്ടതാണ്‌. കൂടുതൽ വിവരങ്ങൾക്ക് : 0495 2722792