ബാലുശ്ശേരി ബ്ലോക്ക്തല പ്രവേശനോത്സവവും ശിവപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും കെ എം സച്ചിൻദേവ് എം എൽ എ നിർവഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത വി.കെ അധ്യക്ഷത വഹിച്ചു.

നാടക- സിനിമ നടനും മാധ്യമ പ്രവർത്തകനുമായ കെ.കെ. മൊയ്തീൻകോയ മുഖ്യാതിഥിയായിരുന്നു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, വൈസ് പ്രസിഡന്റ് നിജിൽ രാജ്, വാർഡ് മെമ്പർമാരായ സുബൈദ തോട്ടത്തിൽ, ശ്രീധരൻ മലയിൽ, ബിച്ചുചിറക്കൽ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ മായ എം സ്വാഗതവും പ്രധാനാധ്യാപിക രജനി  നന്ദിയും പറഞ്ഞു.