നൊച്ചാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച എം.സി.എഫിന്റെയും വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപെഴ്സൺ ശോഭന വൈശാഖ്, പഞ്ചായത്തംഗം പി പി അബ്ദുൾ സലാം, കെ ശ്രീധരൻ ശുചിത്വ മിഷൻ അസിസ്റ്റന്റ് ജില്ലാ കോർഡിനേറ്റർ കെ.പി.രാധാകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷിജി എൻ.ടി, പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ് വി.ഇ.ഒ ഷീന , ശുചിത്വ മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ ഷൈനി കെ സി ബാബുരാജ്, നാസർ, സജീവൻ കൊയ്ലോത്ത്, വി.എം കുഞ്ഞമ്മദ്, ജിതേഷ് കെ.യു എന്നിവർ സംസാരിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ സ്വാഗതവും ഹരിതകർമ്മസേന സെക്രട്ടറി ഷീജ നന്ദിയും പറഞ്ഞു.