പുല്ലാനൂർ ഗവ വി.എച്ച്.എസ് സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. വൊക്കേഷണൽ ടീച്ചർ (സിവിൽ), നോൺ വൊക്കേഷണൽ ടീച്ചർ(ഇംഗ്ലീഷ്), നോൺ വൊക്കേഷണൽ ടീച്ചർ ജി.എഫ്.സി(ജൂനിയർ) എന്നീ വിഷയങ്ങളിലേക്ക് ജൂൺ അഞ്ചിന് രാവിലെ 11നും നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (സീനിയർ), നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി (ജൂനിയർ), നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ്(സീനിയർ) എന്നീ വിഷയങ്ങളിലേക്ക് ജൂൺ ആറിന് രാവിലെ 11നും അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി വി.എച്ച്.സി.ഇ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0483 2771525.