കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലുംപരിസ്ഥിതി വകുപ്പുംകേരള മലിനീകരണ നിയന്ത്രണ ബോർഡുംപരിസ്ഥിതി വിവരണ ബോധവത്കരണ കേന്ദ്രവുംപരിസ്ഥിതി വിദ്യാഭാസ പദ്ധതിയും സംയുക്തമായി ലോക പരിസ്ഥിതി ദിനം സംഘടിപ്പിക്കും. ജൂൺ 5ന് രാവിലെ 10.30ന് ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ അങ്കണത്തിൽ മരം നട്ട് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഹരിത സംരംഭ പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിയ്ക്കും. ജലസസ്യങ്ങളെ കുറിച്ചുള്ള ഒരു ഫീൽഡ് ഗൈഡ് പ്രകാശനം ചെയ്യും. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്ന വ്യക്തികൾസംഘടനകൾഎന്നിവരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പരിസ്ഥിതി മിത്രം അവാർഡ് 2022 മുഖ്യമന്ത്രി വിതരണം ചെയ്യും.

അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ.പി സുധീർപ്രൊഫ.രാജഗോപാലൻ വാസുദേവൻമുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്  എം.സി. ദത്തൻസംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ  പ്രദീപ് കുമാർ എ .ബിശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി എസ്. പ്രദീപ് കുമാർഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ  പ്രിൻസിപ്പൽ  പ്രമോദ് കെ.വിതുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മുഖ്യവിഷയമായ പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ എന്ന വിഷയത്തിൽ പദ്മശ്രീ പ്രൊഫ. രാജഗോപാലൻ വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തും.