ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബുകളില്‍ അംഗത്വം നേടുന്നതിന് എട്ടാം ക്ലാസുകാര്‍ക്ക് അവസരം. സ്‌കൂളുകളില്‍ നിന്നും ലഭിക്കുന്ന അപേക്ഷാഫോറത്തില്‍ കുട്ടികള്‍ പ്രഥമാധ്യാപകര്‍ക്ക് ജൂണ്‍ 8 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകരില്‍ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്‌കൂളിലേയും ക്ലബുകളില്‍ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തില്‍ ജൂണ്‍ 13 ന് നടക്കും. അംഗങ്ങളായി തെരഞ്ഞെടുക്കുന്നവര്‍ക്ക് ഹാര്‍ഡ്വെയര്‍, അനിമേഷന്‍, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബര്‍ സുരക്ഷ, മൊബൈല്‍ആപ്പ് നിര്‍മ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണന്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും. പുതിയതായി യൂണിറ്റുകള്‍ക്ക് വിതരണം ചെയ്ത ആര്‍ഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്സ് പ്രവര്‍ത്തനങ്ങളും ബ്ലെന്‍ഡര്‍ സോഫ്റ്റ്വെയര്‍ പ്രയോജനപ്പെടുത്തിയുള്ള 3 ഡി ആനിമേഷന്‍ തയ്യാറാക്കല്‍ തുടങ്ങിയവ ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങളായിരിക്കും. വെബ്സൈറ്റ്: www.kite.kerala.gov.in
