തിരുവനന്തപുരം മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ-പീഡിയാട്രിക് കാർഡിയോളജി സർജറി തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്, എം.സി.എച്ച്/ഡി.എൻ.ബി കാർഡിയോ തൊറാസിക് സർജറി എം.എസ്/ഡി.എൻ.ബി ഇൻ ജനറൽ സർജറിയാണ് യോഗ്യത. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യലയത്തിൽ ജൂൺ 7 രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടക്കും. പ്രതിമാസ വേതനം 70,000 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം.