മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തുന്ന രണ്ടു വർഷം ദൈർഘ്യമുള്ള  പോസ്റ്റ് ഗ്രാജ്വേറ്റ്  ഡിപ്ലോമ ഇൻ  ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷിച്ചവരുടെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in ൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് രേഖകൾ സമർപ്പിക്കാം. അവസാന തീയതി ജൂൺ 6 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.