മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ പരിശോധിച്ച് ആരോഗ്യകരമാണോ എന്ന് ഉറപ്പുവരുത്താൻ തീരുമാനം. തൊഴിലാളികളുടെ കൃത്യമായ കണക്ക് തിട്ടപ്പെടുത്താൻ ജില്ലാ ലേബർ ഓഫീസറെ മന്ത്രി കെ രാജൻ ചുമതലപ്പെടുത്തി. മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട മുഴുവൻ കേന്ദ്രങ്ങൾ കണ്ടെത്തുക, ആരോഗ്യകരമായ ജീവിതസാഹചര്യങ്ങൾ ആണോ എന്ന് ഉറപ്പുവരുത്തുക, ആവശ്യമെങ്കിൽ ലേബർ ക്യാമ്പിനോട് അനുബന്ധിച്ച് തന്നെ മെഡിക്കൽ ക്യാമ്പ് ആരംഭിക്കുക തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ. ആരോഗ്യവകുപ്പ്, പോലീസ്, തദ്ദേശ സ്വയംഭരണവകുപ്പ്, റവന്യൂതുടങ്ങിയ വകുപ്പുകളുടെ സഹായത്തോടുകൂടി നിർദ്ദേശങ്ങൾ നടപ്പിലാക്കാനാണ് ജില്ല ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കുന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കളക്ടർ വി ആർ കൃഷ്ണ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.