സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം കൂടുതൽ സുതാര്യവും കാര്യക്ഷമവും പരാതിരഹിതവുമായി മാറ്റുന്നതിന്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് തല വിജിലൻസ് കമ്മിറ്റി രൂപീകരിച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. മണ്ഡലത്തിലെ പൊതുവിതരണ മേഖലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
താലൂക്ക് തല വിജിലൻസ് കമ്മിറ്റിയുടെ കൺവീനർ ആയ മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസർ സൈമൺ ജോസ് യോഗത്തിൽ സ്വാഗതം ആശംസിച്ചു. കമ്മിറ്റി അംഗങ്ങളായ കെ കെ രാമചന്ദ്രൻ എംഎൽഎ, പ്രതിനിധി ശ്രീ ചന്ദ്രൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, താലൂക്കിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, താലൂക്ക് ഫുഡ് സേഫ്റ്റി ഓഫീസർ, ബ്ലോക്ക് തല ശിശു വികസന ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർ, റേഷനിംഗ് ഇൻസ്പെക്ടർമാർ, ഉപഭോക്തൃ സംഘടന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ പി ബി മുഹമ്മദ് റാഫി റിപ്പോർട്ട് അവതരിപ്പിച്ചു.