ലോക പരിസ്ഥിതി ദിനം, ലോക സൈക്കിൾ ദിനം എന്നീ ദിനാചരണങ്ങളുടെ ഭാഗമായി ആരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ സന്ദേശങ്ങൾ നൽകി തൃശൂർ ടൗണിൽ നിന്നും വാഴാനിയിലേക്ക് ചവിട്ടികയറിയത് 42 സൈക്കിൾ റൈഡർമാർ.

രാവിലെ 6.45ന് തൃശ്ശൂർ ടൗണിൽ നിന്നും ആരംഭിച്ച “വഴാനി റൈഡ്” ഫോറസ്റ്റ് ഡിപ്പാർട്മെന്റ് റേഞ്ച് ഓഫീസർ സുമാ സ്കറിയ തൃശ്ശൂർ ടൗൺ ഹാളിൽ ഫ്ലാഗ് ഓഫ് ചെയ്തു. 42 റൈഡർമാർ വാഴാനി വരെ 18 കിലോമീറ്റർ ദൂരം താണ്ടി. തൃശ്ശൂരിൽ നിന്ന് മാത്രമല്ല, മലപ്പുറം തുടങ്ങിയ ജില്ലകളിൽ നിന്നും റൈഡർമാർ പരിപാടിയിൽ പങ്കെടുത്തു.

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം, വനംവകുപ്പ്, തൃശൂർ ഓൺ എ സൈക്കിൾ ക്ലബ്ബ്, ബയോ നാച്ചുറൽ ക്ലബ്ബ്, ക്രാങ്ക് സൈക്ലിങ് ജോയിന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് റൈഡ് സംഘടിപ്പിച്ചത്.

പ്രാരംഭ യോഗത്തിൽ വനംവകുപ്പ് റേഞ്ച് ഓഫീസർ സുമാ സ്കറിയ, ഗവ മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. കൃഷ്ണകുമാർ, ബയോ നാച്ചുറൽ ക്ലബ്ബ് അംഗം ഡോ. അബ്ദുൾ സലാം, ആരോഗ്യകേരളം ജെ സി ഡോ. ആൽഡ്രിൻ തോമസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മാത്യു എന്നിവർ സംസാരിച്ചു.