ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിമ്മിനി വന്യജീവി സങ്കേതത്തിൽ പീച്ചി വന്യജീവി ഡിവിഷൻ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടി കെ.കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി എച്ചിപ്പാറ ട്രൈബൽ സ്കൂളിനായി വനംവകുപ്പ് സ്പോൺസർ ചെയ്ത മോട്ടോർ പമ്പ് സെറ്റ് എം.എൽ.എ കൈമാറി. എച്ചിപ്പാറ ട്രൈബൽ സ്കൂളിലെ വിദ്യാർഥികൾക്ക് പ്രശസ്ത സിനിമാതാരം മഞ്ജു വാര്യർ പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കൈമാറി. വരന്തരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. പ്രശസ്ത സിനിമാതാരം മഞ്ജുവാര്യർ വിശിഷ്ടാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.