നാദാപുരം പഞ്ചായത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യകൾ പരിചയപ്പെടുത്തുന്ന വിജയോത്സവം 2023 സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റും മൊമന്റോയും നൽകി. പഞ്ചായത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 117 വിദ്യാർഥികളും പ്ലസ് ടു പരീക്ഷയിൽ 49 വിദ്യാർഥികളുമാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. അസ്മിന അഷ്റഫ്, കെ സി ബിഷർ എന്നിവർ ഉപരിപഠന സാധ്യതകളെക്കുറിച്ച് ക്ലാസുകൾ നയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ, ജനീധ ഫിർദൗസ്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, മെമ്പർമാരായ പി പി ബാലകൃഷ്ണൻ, വി അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.