സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പള്ളിക്കണ്ടി ബീച്ച് കോഴിക്കോട് നദി സംരക്ഷണ സമിതി ശുചീകരിച്ചു. എൽ.എസ്.ജി.ഡി.ജോയിന്റ് ഡയറക്ടർ പി.ടി.പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി. രാജൻ അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് ഗേൾസ് എച്ച്.എസ്. എസ്, ആഴ്ചവട്ടം ഗവൺമെൻറ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ എൻഎസ്എസ് വളണ്ടിയർമാരും പരിസ്ഥിതിപ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളായി. മാലിന്യമുക്തം നവകേരളം ജില്ലാ കോഡിനേറ്റർ മണലിൽ മോഹനൻ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. പി.എ ആസാദ്, പി.കെ രമാദേവി, സി.പി അബ്ദുറഹ്മാൻ, പി.കെ ശശിധരൻ, മഠത്തിൽ അബ്ദുൽ അസീസ്, പി.വി.മുഹമ്മദ് കോയ, സക്കറിയ പള്ളിക്കണ്ടി, സുധീഷ് ഇല്ലത്, സി.റമീഷ തുടങ്ങിയവർ സംസാരിച്ചു.