കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി കെ. വി. അബ്ദുൽ മാലിക്ക് സ്ഥാനമേറ്റു.  തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിൽ സീനിയർ ടൗൺ പ്ലാനറായ കെ. വി. അബ്ദുൽ മാലിക്ക് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.  ചെയർമാൻ ഷാജി. എൻ. കരുണിന്റെ സാന്നിദ്ധ്യത്തിൽ എം. ഡിയുടെ ചുമതല നിർവ്വഹിച്ചിരുന്ന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയിൽ നിന്ന് അദ്ദേഹം ചുമതല ഏറ്റെടുത്തു.  കോഴിക്കോട് സ്വദേശിയാണ്.  ഭാര്യ. സുമിത, മക്കൾ. തമീന, ഷഹസാദ്.