കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ (കെ.എസ്.ആർ.ഇ.സി) പൂർത്തിയാക്കിയ – ‘തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്ഥലപരാസൂത്രണത്തിനും ഭരണ നിർവഹണത്തിനുമായി വിവര സംവിധാനം’ (K-GIS) പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ  ജൂൺ 06 ന് നിർവഹിക്കും.

        റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങൾ വഴിയുള്ള സ്പേഷ്യൽ ഡാറ്റ ലെയറുകൾ, പ്ലോട്ടുതല വിവരങ്ങൾ ജനപങ്കാളിത്തത്തോടെ ശേഖരിക്കാൻ സെന്റർ തയ്യാറാക്കിയ ഗ്രാമം മൊബൈൽ ആപ്ലിക്കേഷൻ, സ്ഥലപര ആസൂത്രണത്തിനായുള്ള ഡിസീഷ്യൻ സപ്പോർട്ട് സംവിധാനം എന്നിവയാണ് K-GIS സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

        മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ അധ്യക്ഷത വഹിക്കും. കെ.എസ്.ആർ.ഇ.സി ഡയറക്ടർ എ. നിസാമുദീൻ, ഡോ.സുരേഷ് ഫ്രാൻസിസ്, ഡോ. എൻ.സി അനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും.