എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 14,000 വീടുകളിലും കെ-ഫോൺ ഇന്റർനെറ്റ് എത്തും. സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഉദ്ഘാടന പരിപാടികൾ നടന്നു.

കെ ഫോൺ കണ്ണൂർ മണ്ഡലം തല ഉദ്ഘാടനം കണ്ണൂർ ഗവ. ടൗൺ ഹയർ സെക്കണ്ടറി സ്‌കൂളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള  അധ്യക്ഷത വഹിച്ചു. ഐ കെ എം ജില്ലാ കോ ഓഡിനേറ്റർ കെ കെ റോഷി റിപ്പോർട്ട് അവതരിപ്പിച്ചു.  എഡിഎം കെ കെ ദിവാകരൻ, കോർപറേഷൻ കൗൺസിലർമാരായ അഡ്വ. പി കെ അൻവർ, അഡ്വ.ചിത്തിര ശശിധരൻ, സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, കെ.എസ്ഇ.ബി എക്‌സിക്യുട്ടീവ് എഞ്ചിനീയർ എ എൻ ശ്രീലാകുമാരി, കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, സ്‌കൂൾ പ്രിൻസിപ്പൽ വി ശ്രീജ തുടങ്ങിയവർ സംസാരിച്ചു.

അഴീക്കോട് മണ്ഡലം തല ഉദ്ഘാടനം മീൻകുന്നിലെ അഴീക്കോട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ കെ വി സുമേഷ് എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള,  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ അജീഷ് (അഴീക്കോട്), കെ രമേശൻ (നാറാത്ത്), സ്ഥിരം സമിതി അധ്യക്ഷ പി പ്രസീത, വാർഡ് അംഗം ടി പി ശ്രീലത, പ്രധാനാധ്യാപിക എം എസ് സരസ്വതി, എൽ ആർ തഹസിൽദാർ ടി ആഷിഖ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

മട്ടന്നൂർ മണ്ഡലം തല ഉദ്ഘാടനം  മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു പി സ്‌കൂളിൽ കെ കെ ശൈലജ ടീച്ചർ എം എൽ എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‌റുമാരായ പി സി ഗംഗാധരൻ (മാങ്ങാട്ടിടം) പി കെ ഷൈമ (കൂടാളി), വി ഹൈമാവതി (മാലൂർ), മട്ടന്നൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ ഒ പ്രീത, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം രതീഷ്,
മട്ടന്നൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി ശ്രീനാഥ്, വി കെ സുഗതൻ, ഇരിട്ടി തഹസിൽദാർ (എൽ എ) എം ലക്ഷ്മണൻ, കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എസ് അൽക്കാഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ധർമ്മടം മണ്ഡലം തല ഉദ്ഘാടനം പിണറായി ഗ്രാമപഞ്ചായത്ത് ഹാളിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ ബി ഷീബ (പെരളശ്ശേരി), കെ ഗീത (വേങ്ങാട്), എൻ കെ രവി (ധർമ്മടം), ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാർ അഹമ്മദ്, തഹസിൽദാർ (എൽ ആർ) മഞ്ജുള, സംഘാടകസമിതി കൺവീനർ സി രാജീവൻ എന്നിവർ സംബന്ധിച്ചു.

തലശ്ശേരി മണ്ഡലം തല ഉദ്ഘാടനം കതിരൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി പി സനിൽ അധ്യക്ഷത വഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, തലശ്ശേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ജമുനാ റാണി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി കെ രമ്യ (ചൊക്ലി), സെയ്ത്തു (ന്യൂ മാഹി), രമ ടീച്ചർ (പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്), മുഹമ്മദ് അഫ്സൽ, കതിരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുന്ന പി  സദാനന്ദ്, തലശ്ശേരി തഹസിൽദാർ കെ ഷീബ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

കൂത്തുപറമ്പ് മണ്ഡലം തല ഉദ്ഘാടനം ആമ്പിലാട്ടെ കൂത്തുപറമ്പ് ഗവ.ഐ ടി ഐയിൽ കെ.പി. മോഹനൻ എം എൽഎ നിർവഹിച്ചു കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്‌സൻ വി സുജാത, മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ, നഗരസഭാ വൈസ് ചെയർമാൻ വി രാമകൃഷ്ണൻ, വാർഡ് അംഗങ്ങളായ എം വി ശ്രീജ, കെ വിനീത, വി പ്രഭാകരൻ, ഐ ടി ഐ പ്രിൻസിപ്പൽ ഗംഗാധരൻ ചക്കരയൻ, കെ എസ് ഇ ബി അസി. എൻജിനീയർ ഷൈജു തുടങ്ങിയവർ സംസാരിച്ചു.

കല്യാശ്ശേരി മണ്ഡലം തല ഉദ്ഘാടനം മാടായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ എം വിജിൻ എം എൽ എ നിർവഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ അധ്യക്ഷത വഹിച്ചു. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല, വാർഡ് അംഗം പുഷ്പ, ഹെഡ്മിസ്ട്രസ് എം ഹൈമ, പയ്യന്നൂർ തഹസിൽദാർ എം കെ മനോജ് കുമാർ, മുഹമ്മദ് അഷറഫ്, ടി രാജൻ, കെ സജീവൻ, പി ടി സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

തളിപ്പറമ്പ മണ്ഡലം തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ നിർവഹിച്ചു. പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്തംഗം പി ഷനോജ്, മെമ്പർ പി പി ബീപാത്തു, മുൻ പ്രസിഡണ്ട് ഐ വി നാരായണൻ, തളിപ്പറമ്പ എൽ ആർ തഹസിൽദാർ കെ ചന്ദ്രശേഖരൻ, പന്നിയൂർ പി ആർ എസ് പ്രൊഫസർ ആന്റ് ഹെഡ് യാമിനി വർമ്മ, കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ ഓർഡിനേറ്റർ പി ജയരാജൻ,  കെ എസ് ഇ ബി അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ സുശാന്ത്, സി ഡി എസ് ചെയർപേഴ്‌സൺ എൻ റീജ, കെ സന്തോഷ്, കെ കൃഷ്ണൻ, കെ നാരായണൻ, എന്നിവർ പങ്കെടുത്തു.

ഇരിക്കൂർ മണ്ഡലം തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ പി രേഷ്മ, പി കെ മുനീർ, മെമ്പർ എം പി പ്രസന്ന, തളിപ്പറമ്പ് തഹസിൽദാർ സജീവൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ അബു, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പേരാവൂർ മണ്ഡലം തല ഉദ്ഘാടനം പേരാവൂർ റോബിൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ ശ്രീലത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി പി വേണുഗോപാലൻ (പേരാവൂർ), ആന്റണി സെബാസ്റ്റ്യൻ (കണിച്ചാർ), ടി ബിന്ദു (മുഴക്കുന്ന്), കെ പി രാജേഷ് (ആറളം), പി രജനി (പായം) പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശൻ, ജില്ലാ പഞ്ചായത്ത് അംഗം വി ഗീത, ഇരിട്ടി തഹസിൽദാർ സി വി പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ സജീവൻ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.