സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കി വരുന്ന പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി വീടില്ലാത്ത പ്രൊബേഷണർമാർ, ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയിട്ടും താമസിക്കാൻ സ്ഥലമില്ലാത്തവർ, താമസിക്കാൻ ഇടമില്ലാത്തതിനാൽ ജയിലിൽ നിന്നും അവധി ലഭിക്കാത്തവർ, തുടങ്ങിയവർക്കായി സംസ്ഥാനതലത്തിൽ സന്നദ്ധസംഘടനകളുടെ സഹായത്തോടെ പുരുഷൻമാർക്കായി പ്രൊബേഷൻ ഹോം ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. സന്നദ്ധസംഘടന മുഖേന കൊല്ലം ജില്ലയിൽ വാളകത്ത് പ്രവർത്തിച്ചു വരുന്ന പ്രൊബേഷൻ ഹോമിന്റെ പ്രവർത്തനകാലാവധി അവസാനിച്ച സാഹചര്യത്തിൽ തുടർപ്രവർത്തനം നടത്തുന്നതിന് പുനരധിവാസ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ളതും സമൂഹത്തിൽ വിശ്വാസ്യത തെളിയിച്ചിട്ടുള്ളതുമായ അംഗീകൃത NGO കളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു.

നിലവിൽ ഒരേ സമയം 25 പേർക്ക് താമസസൗകര്യം ലഭ്യമാക്കുവാൻ കഴിയുന്ന കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണം. പ്രൊബേഷൻ ഹോമിന്റെ തുടർപ്രവർത്തിനു താത്പര്യമുള്ള സംഘടനകൾ വിശദമായ ധനകാര്യ വിശകലനം സഹിതമുള്ള പ്രൊപ്പോസലുകൾ ബന്ധപ്പെട്ട രേഖകകൾ സഹിതം ജൂൺ 23 ന് വൈകീട്ട് 4 മണിക്കു മുൻപായി ഡയറക്ടർ, സാമൂഹ്യനീതിവകുപ്പ്, സാമൂഹ്യനീതിവകുപ്പ് ഡയറക്ടറേറ്റ്, 5-ാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 695033, ഫോൺ: 0471 2306040 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.sjd.kerala.gov.in.