കീം പ്രോസ്പെക്ടസിൽ 2023-24 അധ്യയന വർഷം മുതൽ സർക്കാർ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് ബി.ഡി.എസ് ബിരുദധാരികൾക്ക് ഒരു സീറ്റ് സംവരണം പുനഃസ്ഥാപിച്ചുകൊണ്ട് പ്രോസ്പെക്ടസിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് നം (സ.ഉ.(കൈ) നം.313/2023/HEDN തീയതി, തിരുവനന്തപുരം, 05.06.2023). 2023 കീം പ്രോസ്പെക്ടസിൽ ക്ലോസ് 5.2.20 ൽ ഉൾപ്പെടുത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.