എ.വി.ടി.എസ് ഗവ. അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സുകളായ ഇലക്ട്രിക്കൽ മെയിന്റനൻസ്, ഡോമസ്റ്റിക് അപ്ലയൻസസ് മെയിന്റനൻസ്, ടൂൾ ആൻഡ് ഡൈ മേക്കിങ്, AutoCAD and 3ds Max (കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിങ്), അഡ്വാൻസ്ഡ് വെൽഡിങ് എന്നീ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഐ.ടി.ഐ കളമശ്ശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന എ.വി.ടി.എസ് കളകശ്ശേരിയിൽ നേരിട്ട് നൽകാം. ഐ.ടി.ഐ ട്രേഡുകൾ (എൻ.ടി.സി) പാസായവർക്കോ/ഡിപ്ലോമ/ഡിഗ്രിയുള്ളവർക്കോ/മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടുകൂടിയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2557275, 9847964698.