തീരദേശത്തെ മത്സ്യതൊഴിലാളികളുടെ പരാതികള് കേൾക്കുന്നതിനും പരിഹാരത്തിനുമായി തീരദേശ മണ്ഡലങ്ങളില് നടത്തുന്ന തീരസദസ്സ് ഗുരുവായൂര് മണ്ഡലത്തില് ഈ മാസം 11 ന് മമ്മിയൂര് ലിറ്റില് ഫ്ലവര് കോൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തുന്നതിന് തീരുമാനമായി.തീരസദസ്സ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി എന്.കെ അക്ബർ എം എൽഎയുടെ അധ്യക്ഷതയില് ചേർന്ന സ്വാഗതസംഘം യോഗത്തിലാണ് തീരുമാനം. തീരസദസ്സ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എം എൽ എ അധ്യക്ഷനാകും.തീര സദസ്സിനോടനുബന്ധിച്ച് സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, മത്സ്യ തൊഴിലാളി സംഘടനാ ഭാരവാഹികൾ തുടങ്ങിയവരുമായി മന്ത്രി സജി ചെറിയാൻ നടത്തുന്ന ചർച്ച എൽഎഫ് സി യുപി സ്കൂളിലും നടത്താർ തീരുമാനിച്ചു.
തീരസദസ്സിന് മുന്നോടിയായി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രചരണ ബോര്‍ഡുകളും വാഹന പ്രചരണവും നടത്തുന്നതിന് വിവിധ കമ്മിറ്റികളെ ചുമതലപ്പെടുത്തി.ചാവക്കാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുസമാര്‍, സ്റ്റാന്റിംചഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, മത്സ്യതൊഴിലാളി മേഖലയിലെ സംഘടനകള്‍ തുടങ്ങി വിവിധമേഖലയില്‍ നിന്നുള്ളവര്‍ സംഘാടക സമിതിയില്‍ പങ്കെടുത്തു.മെയ് ഒമ്പതിന് നടത്താന്‍ തീരുമാനിച്ചിരുന്ന തീരസദസ്സ് താനൂര്‍ ബോട്ടപകടത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.