സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രോജക്ട് ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ 36,000/- രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പുതിയ പ്രൊജക്ടുകൾ തയാറാക്കി നടപ്പിലാക്കുക, കേന്ദ്രാവിഷ്കൃത സ്കീമുകളുടെ മോണിറ്ററിങ് എന്നിവയാണ് പ്രധാന ചുമതലകൾ.
സമാന മേഖലയിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ മെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂൺ 21നു മുമ്പായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in.