സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യസുരക്ഷാ മിഷൻ മുഖാന്തിരം നടപ്പാക്കുന്ന വയോമിത്രം പദ്ധതിയ്ക്ക് ഈ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്കായി 27.5 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.
നഗരസഭകളുമായി ചേർന്നുകൊണ്ട് 65 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് മൊബൈൽ ക്ലിനിക്കിലൂടെ സൗജന്യചികിത്സ, മരുന്ന്, കൗൺസിലിംഗ്, പാലിയേറ്റീവ് സേവനം, ഹെൽപ്പ് ഡെസ്‌കിന്റെ സേവനം, വാതിൽപ്പടി സേവനം എന്നിവ നൽകി ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് വയോമിത്രം.
പദ്ധതിയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷവും 27.5 കോടി രൂപ സർക്കാർ വകയിരുത്തിയിരുന്നു- മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.