തരിയോട് പഞ്ചായത്തിലെ ചെന്നലോടിന്റെ സമ്പൂര്‍ണ്ണ ശുചിത്വവും സൗന്ദര്യവല്‍ക്കരണവും ലക്ഷ്യമാക്കി ‘അഴകേറും ചെന്നലോട്’ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി അംഗം ജോസ് മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. സംവിധായകനും സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവുമായ നിര്‍മല്‍ ബേബി വര്‍ഗീസ് മുഖ്യാതിഥിയായി. ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള പരിസരം എന്ന ലക്ഷ്യത്തോടെ ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലങ്ങള്‍ ജനകീയമായി ശുചീകരിക്കുന്നതോടൊപ്പം ഓരോ കുടുംബവും വീടും പരിസരവും ശുചീകരിക്കും. ആരോഗ്യമുള്ള ശുചിത്വമുള്ള ഒരു നാടിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് അഴകേറും ചെന്നലോട് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളും ഇതോടൊപ്പം നടക്കും.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സന്റ് സിറില്‍, കൃഷി ഓഫീസര്‍ എം. ജയരാജന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ കമറുന്നിസ, വികസന സമിതി അംഗം ദേവസ്യ മുത്തോലിക്കല്‍, വ്യാപാരി വ്യവസായ പ്രസിഡന്റ് എ.ഡി ഡേവിഡ്, അഗ്രോ ക്ലിനിക് കണ്‍വീനര്‍ എ.കെ മുബഷീര്‍, സി.ഡി.എസ് എക്‌സിക്യുട്ടീവ് അംഗം സാഹിറ അഷ്‌റഫ്, വികസന സമിതി അംഗം ഷീന ഗോപാലന്‍, ഹെല്‍ത്ത് നഴ്സ് കെ.എം സെബാസ്റ്റ്യന്‍, എം.എല്‍.എസ്.പി.പി ഷിഫാനത്ത്, ആശ വര്‍ക്കര്‍ കെ.ടി ഹിമ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് വികസന സമിതി, തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം, ആരോഗ്യ ശുചിത്വ കമ്മിറ്റി, കുടുംബശ്രീ, അഗ്രോ ക്ലിനിക് കമ്മിറ്റി, ആരോഗ്യ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.