ബാലവേല വിമുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി ചൈല്‍ഡ്ലൈന്‍, ബാലവേല ജില്ലാതല ടാസ്‌ക് ഫോഴ്സ്, ജോയിന്റ് വൊളന്ററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്സ്, ജ്വാല എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കൗമാര വിദ്യാര്‍ത്ഥിനികള്‍ക്കായി ബോധവലല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ് മുഖ്യപ്രഭാഷണം നടത്തി. ആര്‍.കെ.എസ്.കെ. കൗണ്‍സിലര്‍ മുഹമ്മദാലി, ചൈല്‍ഡ് ലൈന്‍ ടീം മെമ്പര്‍ ലില്ലി തോമസ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. ചൈല്‍ഡ്ലൈന്‍ ടീം മെമ്പര്‍ പി.വി സബിത ബാലവേല നിര്‍മ്മാര്‍ജ്ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജ്വാല എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി.കെ ദിനേശന്‍, വാര്‍ഡന്‍മാരായ ശരണ്യ, കെ.പി മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.