സ്വന്തം ഭൂമിക്ക് പട്ടയമെന്ന സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിൽ ആയിരങ്ങൾ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ജില്ലയിൽ നടന്ന പട്ടയമേളയിൽ രേഖകൾ വാങ്ങാനായി നൂറുകണക്കിന് ആളുകളാണ് എത്തിയത്.

കണ്ടംകുളം മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ മെമ്മോറിയൽ ജൂബിലി ഹാളിൽ 8,216 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 8007 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ, ഭൂപതിവ് ചട്ട പ്രകാരം 209 പട്ടയങ്ങൾ എന്നിവ വിതരണം ചെയ്തു.

കോഴിക്കോട് ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ-5100, വടകര ലാൻഡ് ട്രിബ്യൂണൽ 2,206, ദേവസ്വം -450, കോഴിക്കോട് സ്പെഷ്യൽ താഹസിൽദാർ റവന്യൂ റിക്കവറി-118, സ്പെഷ്യൽ തഹസിൽദാർ എൽ. എ കൊയിലാണ്ടി -133 എന്നിവയും മുനിസിപ്പൽ കോർപ്പറേഷൻ ഭൂപതിവ് ചട്ടപ്രകാരം 37 പട്ടയങ്ങൾ, മിച്ചഭൂമി പട്ടയങ്ങൾ 34, കോളനി പട്ടയങ്ങൾ 138 എന്നിവയുമാണ് വിതരണം ചെയ്തത്. പട്ടയ വിതരണത്തിനായി പ്രത്യേക കൗണ്ടറുകൾ മേളയിൽ ഒരുക്കിയിരുന്നു.