റവന്യൂ വകുപ്പ് മുഖേന പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ വിവിധ വിഭാഗങ്ങളിലെ ആവശ്യങ്ങൾക്ക് അനുസരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉപയോഗപ്പെടുത്തുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. സർക്കാർ ഉത്തരവ് (എം എസ്) നം. 6/2020/ഐ & പി ആർ ഡി 12/11/2020 തീയതി ഉത്തരവിലെ കാറ്റഗറി ബി സോഷ്യൽ മീഡിയ വിഭാഗത്തിൽ എല്ലാ ഏജൻസികളിൽ നിന്നുമാണ് മുദ്രവെച്ച് സീൽ ചെയ്ത കവറിൽ ക്വട്ടേഷനുകൾ ക്ഷണിച്ചത്. സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ പൂർണമായും ബാധകമായിരിക്കും. ക്രിയേറ്റീവുകൾ മലയാളം, തമിഴ്, കന്നഡ, ഇംഗ്ലീഷ് (വേണമെങ്കിൽ മാത്രം) ഭാഷകളിൽ തയ്യാറാക്കേണ്ടതും ടൈപ്പിംഗ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യേണ്ടതുമാണ്.
ക്രിയേറ്റീവ് പോസ്റ്ററുകൾ, ആനിമേഷൻ പോസ്റ്ററുകൾ, ഓഡിയോ പോസ്റ്റ്, വീഡിയോ പോസ്റ്റ്, ആനിമേഷൻ വീഡിയോകൾ, ഷോർട്ട് വീഡിയോകൾ, സ്പോട്ട് വീഡിയോ, പോസ്റ്റർ ട്രോൾ, വീഡിയോ ട്രോൾ (ആവശ്യമെങ്കിൽ മാത്രം) തുടങ്ങിയ സോഷ്യൽ മീഡിയ ക്രീയേറ്റീവുകൾ നിർമ്മിച്ച് വകുപ്പിന്റെ അംഗീകാരവും അനുമതിയും വാങ്ങി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് ഇനം, എണ്ണം തിരിച്ച് തുക ക്വട്ടേഷനിൽ വ്യക്തമാക്കണം. ഇവ ഉൾപ്പെടെയുള്ളവരുടെ നിർമ്മാണത്തിന് ആവശ്യമായ എല്ലാ സാങ്കേതിക ഉപകരണങ്ങളും സാങ്കേതിക വിദഗ്ധരും സ്ഥാപനത്തിന് സ്വന്തമായി ഉണ്ടായിരിക്കണം.
ക്വട്ടേഷൻ നൽകുന്നവർ ടെക്നിക്കൽ, ഫിനാൻഷ്യൽ ക്വാട്ടുകൾ നൽകേണ്ടതാണ്. ടെക്നിക്കൽ പ്രസന്റേഷൻ, ഫിനാൻഷ്യൽ ക്വാട്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഏജൻസിയെ തെരെഞ്ഞെടുക്കുക. തെരെഞ്ഞെടുക്കപ്പെടുന്നവർ വകുപ്പുമായി കരാറിൽ ഏർപ്പെടേണ്ടതും നിബന്ധനകൾ പാലിക്കേണ്ടതുമാണ്.
ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 17 വൈകീട്ട് 3.00 മണി. ക്വട്ടേഷനുകൾ അന്നേദിവസം 3.30 മണിക്ക് ഹാജരുള്ള സേവനദാതാക്കുളുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കും. ക്വട്ടേഷൻ നൽകുന്നവർ തങ്ങളുടെ വൈദഗ്ധ്യം തെളിയിക്കുന്നതിനുള്ള പ്രസന്റേഷൻ ജൂൺ 20 രാവിലെ 11.30 മണിക്ക് ലാൻഡ് റവന്യൂ കമ്മിഷണറേറ്റിലെ ടെക്നിക്കൽ കമ്മറ്റിക്കു മുൻപാകെ അവതരിപ്പിക്കണം. ക്വട്ടേഷനുകളിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതിനുള്ള അധികാരം ലാൻഡ് റവന്യൂ കമ്മിഷണറിൽ നിക്ഷിപ്തമായിരിക്കും.