പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് 10 ദിവസത്തെ ബിസിനസ് ഇനീഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.  ജൂൺ 19 മുതൽ 30 വരെ കളമശ്ശേരിയിലുള്ള KIED ക്യാമ്പസിലാണ് പരിശീലനം.

  പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമവശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ നിരവധി സെഷനുകൾ ആണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  കോഴ്സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി എസ് ടി ഉൾപ്പെടെ 5,900 രൂപ ആണ് പരിശീലനത്തിന്റെ ഫീസ്.  താത്പര്യമുള്ളവർ www.kied.info മുഖേന ജൂൺ 16ന് മുൻപ് അപേക്ഷിക്കണം.  തിരെഞ്ഞെടുക്കപ്പെടുന്ന 35 പേർക്കാണ് പങ്കെടുക്കാൻ അവസരം.  ഫോൺ: 0484 2532890/2550322/7012376994.