കേന്ദ്ര സർക്കാരിന്റെ എംഎസ്എംഇ മന്ത്രാലയം ആവിഷ്കരിച്ച പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതിയായ പി.എം.ഇ.ജി.പി(പ്രൈം മിനിസ്റ്റർ എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം) പദ്ധതി മുഖേന ഗ്രാമ നഗര വ്യത്യാസമില്ലാതെ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അടങ്കൽ തുകയുടെ 35 ശതമാനം വരെ സബ്സിഡി ലഭ്യമാകുന്നു. 50 ലക്ഷം വരെ അടങ്കൽ തുക വരുന്ന പദ്ധതികൾക്ക് 95 ശതമാനം വരെ ബാങ്ക് വായ്പ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ജില്ലാ ഖാദിഗ്രാമ വ്യവസായ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ : 0495- 2366156.